ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീ കോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപം ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.നമസ്ക്കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും ,ഭക്തപ്രിയയായ ഭദ്രകാളിയേയും കന്നിരാശിയിൽ കിഴക്കു ദർശനമായി കലികാലവരദനായ ധർമ്മശാസ്താവിനെയും കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
www.thiruvairanikkulamtemple.org
No comments:
Post a Comment